പാക്കിസ്ഥാന്‍ അനുകൂല മുദ്രാവക്യം വിളിച്ച എസ്ഡിപിഐ പ്രവര്‍കര്‍ക്കെതിരെ പോലീസ് കേസെടുത്തു

ബെംഗളൂരു: കര്‍ണ്ണാടകയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഉജൈറിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുമ്പിലാണ് പാക്കിസ്ഥാന്‍ അനുകൂല മുദ്രാവക്യം മുഴക്കിയത്.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കൊടികളുമായി പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുമ്പില്‍ പ്രകടനം നടത്തുകയായിരുന്നു. മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ഇതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കര്‍ണ്ണാടക പോലീസ് സൂപ്രണ്ട് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →