കാറില്‍ മുന്‍സീറ്റ്‌ യാത്രികര്‍ക്ക്‌ എയര്‍ബാഗ്‌ നിര്‍ബ്ബന്ധമാക്കാന്‍ തീരുമാനം

ന്യൂ ഡല്‍ഹി: കാറിന്‍റെ മുന്‍സീറ്റ്‌ യാത്രക്കാര്‍ക്ക്‌ എയര്‍ബാഗ്‌ നിര്‍ബ്ബന്ധമാക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം തീരുമാനിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെയുളള യാത്രക്കാര്‍ക്കായിരിക്കും ഇത്‌ ബാധകം. പുതിയ മോഡല്‍ കാറുകളില്‍ 2021 ഏപ്രില്‍ മുതലാണ്‌ എയര്‍ബാഗ്‌ നിര്‍ബ്ബന്ധമാക്കുക. നിലവിലുളള മോഡലുകള്‍ ജൂണ്‍ 1 മുതല്‍ എയര്‍ബാഗോടുകൂടിയാണ്‌ നിര്‍മ്മിക്കേണ്ടത്‌. ബിഐഎസ്‌ നിലവാരമുളളതായിരിക്കണം എയര്‍ബാഗെന്നും ഇതുസംബന്ധിച്ചുളള കരട്‌ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്‌.

ബന്ധപ്പെട്ടവര്‍ക്ക്‌ ഒരുമാസത്തിനുളളില്‍ ഇത്‌ സംബന്ധിച്ചുളള പ്രതികരണം അറിയിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. വാഹനത്തിന്‍റെ വിലയും നിര്‍മ്മാണ ചെലവും കുറക്കുന്നതിനാണ്‌ സുരക്ഷാ സംവിധാനങ്ങളില്‍ കുറവ്‌ വരുത്തുന്നതെന്നാണ്‌ നിര്‍മ്മാതാക്കള്‍ പറയുന്നത്‌. എന്നാല്‍ ഈകരട്‌ വിജ്ഞാപനം അനുസരിച്ച്‌ അപകടം ഉണ്ടായാല്‍ യാത്രികരെ സുരക്ഷിതരാക്കുന്നതിന്‌ വാഹന നിര്‍മ്മാതാക്കള്‍ ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. ഇതിന്‌ അനിവാര്യമായ സംവിധാനമാണ്‌ എയര്‍ബാഗുകള്‍ .നിര്‍മ്മാണ ചലവുകള്‍ കണക്കിലെടുത്ത്‌ സുരക്ഷാ മാനദണ്ഡങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്താന്‍ ഇനിമുതല്‍ നിര്‍മ്മാതാക്കള്‍ക്ക്‌ സാധിക്കില്ലെന്നും കരട്‌ വിജ്ഞാപനം വ്യക്തമാക്കുന്നു.



Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →