ബ്രിട്ടണില്‍ നിന്ന് ഡെല്‍ഹിയിലെത്തി ക്വാറന്റൈനില്‍ നിന്നും മുങ്ങിയ സ്ത്രീക്ക് കോവിഡ് വകഭേതം

ന്യൂ ഡെല്‍ഹി: ബ്രിട്ടണില്‍ നിന്ന് വിമാനത്തില്‍ ഡെല്‍ഹിയിലെത്തി കോവിഡ് സ്ഥിരീകരിക്കുകയും ക്വാറന്റൈനിലിരി ക്കുകയും ചെയ്ത ശേഷം ക്വാറന്റൈനില്‍ നിന്നും ചാടിപ്പോയി ട്രെയിനില്‍ ആന്ധ്രപദേശില്‍ പിടിയിലായ സ്ത്രീയിലും പുതിയ കോവിഡ് വകഭേതം കണ്ടെത്തി. 2020 ഡിസംബര്‍ 21 ന് ബ്രിട്ടണില്‍ നിന്നും ഡെല്‍ഹിയിലെത്തിയ അദ്ധ്യാപിക 47 കാരിയായ ആംഗ്ലോ ഇന്‍ഡ്യാക്കാരി ആണ് റാപ്പിഡ് ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നത്.

സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഹോം ഐസലേഷനാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇവര്‍ മകനേയും കൂട്ടി ആന്ധ്ര സ്‌പെഷല്‍ ട്രെയിനില്‍ മുങ്ങുകയായിരുന്നു. 24ന് രാത്രി രാജമുദ്രിയിലെത്തിയ ഇവരെ റെയില്‍വേ പോലീസും ആരോഗ്യ പ്രവര്‍ത്തകരും പിടികൂടി ആശുപത്രിയിലേക്ക് മാറ്റി . തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ഇവരില്‍ വകഭേതം വന്ന കോവിഡ് കണ്ടെത്തിയത്. ട്രെയിനില്‍ ഇവര്‍ക്കൊപ്പം യാത്ര ചെയ്തവരെ കണ്ടെത്താനുളള ശ്രമത്തിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →