ന്യൂഡല്‍ഹി: സൈനിക ആവശ്യങ്ങള്‍ക്കായി ഇന്ത്യ ഇസ്രയേലില്‍ നിന്ന് 1580 തോക്കുകള്‍ വാങ്ങുന്നു. ഹൈഫ ആസ്ഥാനമായ എല്‍ബീറ്റ് സിസ്റ്റം എന്ന കമ്പനിയില്‍ നിന്നാണ് ഇന്ത്യ തോക്കുകള്‍ വാങ്ങുന്നത്. ഇരു രാഷ്ട്രങ്ങളിലെയും പ്രതിരോധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള വിലപേശലുകൾ തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
400 തോക്കുകളാണ് ഇന്ത്യ നേരിട്ടു വാങ്ങുന്നത്. 1180 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കാനാണ് പദ്ധതിയുള്ളത്. ഇസ്രയേല്‍ പ്രതിരോധ കയറ്റുമതിയുടെ ചുമതലയുള്ള ഡയറക്ടര്‍ യൈര്‍ കുലാസ് ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്.

