19 കാരനായ കൊച്ചുമകന്‍ 73 കാരിയായ മുത്തശ്ശിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്നു

ഡല്‍ഹി: 19 കാരനായ കൊച്ചുമകന്‍ 73 കാരിയായ മുത്തശ്ശിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്നു. കിഴക്കന്‍ ഡല്‍ഹിയിലെ റോഹ്താഷ് നഗര്‍ സ്വദേശിനിയായ സതിഷ് ജോളിയാണ് കൊല്ലപ്പെട്ടത്. കൊച്ചുമകനായ കരണ്‍ ജോളിയാണ് കൊലപ്പെടുത്തിയത്. പുതുവത്സരാഘോഷത്തിന് പണം നല്‍കാതിരുന്നതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു.

റോഹ്താഷ് നഗറിലെ വീട്ടില്‍ തനിച്ചായിരുന്നു സതീഷ് ജോളി താമസിച്ചിരുന്നത്. മൂത്തമകന്‍ സഞ്ജയ് ഭാര്യയോടും രണ്ട് മക്കളോടും ഒപ്പം താമസിക്കുകയാണ്. രണ്ടാമത്തെ മകന്‍ മനോജ് സമീപത്താണ് താമസിക്കുന്നത്. 27- 12 – 2020 ശനിയാഴ്ച രാത്രി എട്ടുമണിയോടെ കരണ്‍ മുത്തശ്ശിയായ സതീഷ് ജോളിയോട് പണം ആവശ്യപ്പെട്ടു, പണം തരില്ലെന്ന് അറിയിച്ചതോടെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. തുടർന്ന് 18,000 രൂപ മോഷ്ടിക്കുകയും ചെയ്തു എന്നാണ് പോലീസ് കണ്ടെത്തല്‍. ഞായറാഴ്ച രാത്രിയോടെയാണ് പോലീസിൽ പരാതി ലഭിക്കുന്നത്. പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് മീററ്റിലെ കോളേജിലെ ബിസിനസ് അഡ്മിനിസ്ട്രേഷന്‍ വിദ്യാര്‍ത്ഥിയാണ് പ്രതിയായ കരണ്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →