നിലമ്പൂര്‍: കാടിനുള്ളിൽ പ്രസവിച്ച ആദിവാസി യുവതിയും നവജാത ശിശുവും മരിച്ചു. ചോലനായ്ക്കനായ മോഹനന്റെ ഭാര്യ നിഷ എന്ന ചക്കി(38)യും അവരുടെ ആണ്‍കുഞ്ഞുമാണ് മരിച്ചത്. മണ്ണളയിലാണ് സംഭവം. കരുളായിയില്‍ നെടുങ്കയത്തു നിന്ന് 20 കിലോമീറ്റര്‍ ഉള്‍കാടിനുള്ളിലെ പ്രദേശമാണിത്. 24-12-220 വ്യാഴാഴ്ച പുലര്‍ച്ചെയാണ് നിഷ പ്രസവിച്ചത്. തുടർന്ന് കുഞ്ഞിന് പാലു നല്‍കിയതിന് പിന്നാലെ നിഷ മരിക്കുകയായിരുന്നെന്ന് മോഹനന്‍ പറയുന്നു. രണ്ടു ദിവസം കൂടി ജീവിച്ചിരുന്ന കുഞ്ഞ് ശനിയാഴ്ച വൈകുന്നേരത്തോടെ മരിച്ചു.
നിഷയുടെ മൂന്നാമത്തെ പ്രസവമാണിത്. നേരത്തെ ഒരു തവണ കാട്ടില്‍ തന്നെയാണ് പ്രസവിച്ചത്. നിഷയ്ക്ക് ഗര്‍ഭകാലത്ത് മരുന്നുകളൊ പരിചരണങ്ങളൊ ലഭിക്കാതിരുന്നതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
എന്നാൽ പ്രസവം ആശുപത്രിയിലാക്കണമെന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതാണ് മരണത്തിന് കാരണമായതെന്ന് അധികൃതര്‍ പറയുന്നു.
നിഷയുടെ പ്രസവത്തിന്റെ ബുധനാഴ്ച ആരോഗ്യ പ്രവര്‍ത്തകര്‍ മാഞ്ചീരിയില്‍ ക്യാംപിന് എത്തിയ ആരോഗ്യ പ്രവർത്തകർ നിഷയുടെ ബന്ധുക്കളോട് ഇവരെ ആശുപത്രിയില്‍ എത്തിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
ശനിയാഴ്ചയും അവരെ ആശുപത്രിയിൽ കാണാത്തതിനെ തുടര്‍ന്ന് വിളിച്ചു ചോദിച്ചപ്പോഴാണ് നിഷ മരിച്ച വിവരം അറിയുന്നത് എന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത് .

