തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. സംഭവത്തിൽ വീഴ്ച പരിശോധിക്കണമെന്നും നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ പോലീസിന് നിർദേശം നൽകി. റൂറല്‍ എസ്‍പിക്കാണ് ജസ്റ്റിസ് ആന്റണി ഡൊമനിക് നിര്‍ദേശം നല്‍കിയത്.
നെയ്യാറ്റിൻകരയിൽ ഒഴിപ്പിക്കൽ നടപടിക്കിടെ ഗുരുതരമായി പൊള്ളലേറ്റ രാജനും അമ്പിളിയും തിങ്കളാഴ്ച(27/12/2020) യാണ് മരണത്തിന് കീഴടങ്ങുന്നത്. പോലീസാണ് മരണത്തിന് ഉത്തരവാദിയെന്ന് ചൂണ്ടിക്കാട്ടി രാജന്റേയും അമ്പിളിയുടേയും മക്കൾ രംഗത്തെത്തിയിരുന്നു. ഒഴിപ്പിക്കൽ ഒഴിവാക്കാൻ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിെടെ പോലീസ് ലൈറ്റർ തട്ടിമാറ്റിയപ്പോഴാണ് അച്ഛന്റെ ശരീരത്തിലേക്ക് തീപടർന്നതെന്ന് മക്കൾ പറഞ്ഞിരുന്നു.

