വേനല്‍ക്കാല രോഗങ്ങള്‍ പ്രതിരോധിക്കുന്നതില്‍ ഭക്ഷണ ശീലങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് തത്തമംഗലം സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ഓഫിസര്‍ രജനി തങ്കന്‍ ചൂണ്ടിക്കാട്ടി. പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ ദേശീയ ആയുഷ് മിഷന്‍ പാലക്കാട് പ്രൊജക്ട്, സംയോജിത ശിശു വികസന പദ്ധതി എന്നിവയുമായി സഹകരിച്ച് പട്ടാമ്പി മുനിസിപ്പാലിറ്റി, പരദൂര്‍ പഞ്ചായത്ത് ന്നെിവിടങ്ങളിലുള്ളവര്‍ക്കായി സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു ഡോ. രജനി. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി ഉദ്ഘാടനം ചെയ്തു. ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റ് സി സായിനാഥ് സംസാരിച്ചു. ജിമി ജോണ്‍സണ്‍ മോഡറേറ്ററായി. കോവിഡ് കാലത്തെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും വെബിനാറില്‍ ചര്‍ച്ച ചെയ്തു.
ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1684124