സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകൻ എം. ശിവശങ്കർ . തെളിവുണ്ടെന്ന് കസ്റ്റംസ്

കൊച്ചി: സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണെന്ന് കസ്റ്റംസ് . ഇതിന് ശക്തമായ തെളിവുകളുണ്ടെന്നും എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ എതിര്‍ത്തുകൊണ്ട് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ കസ്റ്റംസ് വ്യക്തമാക്കി.

മുഖ്യമന്ത്രിയുമായുള്ള അടുപ്പവും പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയും ശിവശങ്കര്‍ ദുരുപയോഗം ചെയ്താണ് സ്വര്‍ണക്കടത്തുകാരെ സഹായിച്ചത് എന്ന് കസ്റ്റംസ് പറയുന്നു.

കള്ളക്കടത്തില്‍ കോണ്‍സുലേറ്റ് ഉദ്യോസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന് ശിവശങ്കറിന് അറിയാമായിരുന്നു.മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഇക്കാര്യം സര്‍ക്കാറിനെ അറിയിക്കേണ്ടതായിരുന്നെങ്കിലും അത് ഉണ്ടായിട്ടില്ലെന്നും തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് കസ്റ്റംസ് ചൂണ്ടിക്കാണിക്കുന്നത്. അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →