ന്യൂഡല്‍ഹി: സാധനം വാങ്ങുന്ന ഉപഭോക്താക്കളുടെ അനുമതി തേടാതെ കാരി ബാഗുകള്‍ക്ക് പണം ഈടാക്കുന്നത് നിര്‍ത്താന്‍ ബിഗ് ബസാറിനോട് ദേശിയ ഉപഭോക്തൃ കമ്മീഷന്‍.ബിഗ് ബസാര്‍’ നടത്തുന്ന ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡിനെതിരെയാണ് കമ്മീഷന്‍ ഉത്തരവ്. ഇത്തരത്തില്‍ കാരി ബാഗ് നല്‍കിയതിന് നഷ്ടപരിഹാരം നല്‍കണമെന്ന ചണ്ഡിഗഢ് ജില്ലാ ഫോറത്തിന്റെ തീരുമാനം ശരിവച്ച സംസ്ഥാന കമ്മീഷന്റെ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു ദേശീയ കമ്മീഷന്‍. ഉപഭോക്തൃ അവകാശങ്ങള്‍ പ്രകാരം, സാധനങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് മുമ്പായി കാരി ബാഗുകള്‍ക്ക് അധിക ചിലവ് ഉണ്ടാകുമെന്ന് അറിയാന്‍ ഉപഭോക്താവിന് അവകാശമുണ്ടെന്നും ഉത്തരവില്‍ കമ്മീഷന്‍ പ്രിസൈഡിംഗ് അംഗം ദിനേശ് സിംഗ് വ്യക്തമാക്കി. ‘ഉപഭോക്താവിന് ഒരു പ്രത്യേക വിലയ്ക്ക് വില്‍ക്കുന്ന കാരി ബാഗുകള്‍ അവര്‍ വാങ്ങുന്ന സാധനങ്ങളിലൊന്നാണ്. ഈ സാധനം (അതായത് കാരി ബാഗുകള്‍) അവയുടെ സവിശേഷതകള്‍ അറിയിക്കാതെ, നിശ്ചിത വില ഈടാക്കി വില്‍ക്കാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.