തൃശൂര്‍: തൃശൂര്‍ പെരുമ്പിലാവില്‍ നിയന്ത്രണം വിട്ട ബൈക്ക് റോഡില്‍ താഴ്ന്നുകിടന്ന കേബിളില്‍ കുരുങ്ങി മറിഞ്ഞു. യുവാവ് മരിച്ചു. കോട്ടയം അമലഗിരി മണ്ണൂശ്ശേരിയില്‍ ജോണിയുടെ മകന്‍ എംആര്‍ അഭിജിത്താണ് മരിച്ചത്. ബൈക്കില്‍ ചുറ്റിയ കേബിള്‍ യുവാവിന്റെ കഴുത്തിലും കുരുങ്ങിയിരുന്നു. ഒപ്പമുണ്ടായിരുന്ന കോട്ടയം വിഷ്ണുവിലാസം രാജേഷിന്റെ മകന്‍ വൈഷ്ണവ്(22)ന് നിസാര പരിക്കേറ്റു.
ഇരുവരും സുളള്യയില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഇന്നലെ (27.12.2020) പുലര്‍ച്ചെ ചുണ്ടല്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ കടവല്ലൂര്‍ വട്ടമാവിന് സമീപമായിരു്ന്നു അപകടം. നിയന്ത്രണം വിട്ട് റോഡില്‍ നിന്ന തെന്നി മാറിയ ബൈക്ക് സമീപത്തെ പോസ്റ്റില്‍ താഴ്ന്നു കിടന്ന ഫൈബര്‍ കേബിളില്‍ കുരുങ്ങി മറിയുകയായിരുന്നു. വണ്ടി ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണെമെന്ന് സംശയിക്കുന്നു. അഭിജിത്തിനെ നാട്ടുകാര്‍ ആസുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലാലിയാണ് അഭിജിത്തിന്റെ മാതാവ് .സഹോദരി ആഷ്‌ലി. സംസ്‌കാരം പിന്നീട്.