എട്ടുവയസുകാരിയായ മകൾക്ക് ഉറക്കഗുളിക നൽകി മാലിന്യക്കൂമ്പാരത്തിനരികില്‍ ഉപേക്ഷിച്ച അമ്മ അറസ്റ്റില്‍

അവിനാശി: എട്ടുവയസുകാരിയായ മകൾക്ക് ഉറക്കഗുളിക നൽകി മാലിന്യക്കൂമ്പാരത്തിനരികില്‍ ഉപേക്ഷിച്ച അമ്മ അറസ്റ്റില്‍. ബാംഗ്ലൂര്‍ സ്വദേശിനി ശൈലജ (39)യാണ് പിടിയിലായത്.

അവിനാശി കണ്ടുകാരന്‍ പാളയത്തിനടുത്താണ് സംഭവം. സ്ത്രീ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ചോദ്യം ചെയ്യാനെത്തിയപ്പോഴേക്കും പെണ്‍കുട്ടിയെ മാലിന്യകൂമ്പാരത്തിലേക്ക് തള്ളിയിട്ട് സ്ത്രീ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

നാട്ടുകാർ പോലീസിൽ അറിയിച്ചതോടെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. താന്‍ ഡോക്ടറാണെന്നാണ് യുവതി അവകാശപ്പെട്ടത്

അമിതമായി ഉറക്കഗുളിക നല്‍കിയതിന് ശേഷമാണ് മകളെ വഴിയോരത്ത് ഉപേക്ഷിച്ചത്. ഭര്‍ത്താവ് മുത്തുസ്വാമി തന്നെയും മക്കളെയും ഉപേക്ഷിച്ചതാണ്. തുടർന്ന് വിദേശത്ത് പോകാന്‍ തടസ്സമാകുമെന്നു കരുതിയാണ് കുട്ടിയെ ഒഴിവാക്കിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു.

അബോധാവസ്ഥയിൽ കാണപ്പെട്ട പെൺകുട്ടിയെ നാട്ടുകാരാണ് തിരുപ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. ധനയിൽ കുട്ടിയുടെ ശരീരത്തില്‍ വിഷാംശവും കണ്ടെത്തി. വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. സ്ത്രീയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →