ന്യൂഡൽഹി: ഒരു മാസം പിന്നിട്ട കര്‍ഷക പ്രതിഷേധത്തിനിടെ വീണ്ടും ആത്മഹത്യ. ഡല്‍ഹി- ഹരിയാന അതിര്‍ത്തിയിലെ തിക്രിയിൽ അഭിഭാഷകൻ കൂടിയായ കർഷകൻ അമര്‍ജിത് സിംഗാണ് 27/12/20 ഞായറാഴ്ച ആത്മഹത്യ ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി വച്ചാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. പഞ്ചാബ് ജലാലാബാദ് സ്വദേശിയാണ്.
സമരം നടക്കുന്ന സ്ഥലങ്ങളിൽ കര്‍ഷക മരണങ്ങള് തുടരുകയാണ്. 26/12/20 ശനിയാഴ്ച രണ്ട് കര്‍ഷകര്‍ കൂടി മരിച്ചതോടെ ആകെ മരണം 41 ആയി.
അതേ സമയം സിംഗു, തിക്രി അതിര്‍ത്തികളില്‍ തങ്ങളോടൊപ്പം പുതുവത്സരം ആഘോഷിക്കാന്‍ കര്‍ഷക സംഘടനകള്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

