ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മലയാളി പിടിയില്‍; 24 വര്‍ഷമായി ഒളിവിലായിരുന്നു

ഡൽഹി: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മലയാളി പിടിയില്‍. 24 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന അബ്ദുള്‍ മജീദ് കുട്ടിയാണ് പിടിയിലായത്. ഇയാൾ നിരവധി കേസുകളില്‍ പ്രതിയാണ്. ഝാര്‍ഖണ്ഡില്‍ നിന്ന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയാണ് അറസ്റ്റ് ചെയ്തത്. ഝാര്‍ഖണ്ഡിലെ ജംഷഡ്‌പൂരിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.

പാക് ഏജന്‍സിയുടെ താത്പര്യ പ്രകാരം 1997 ലെ റിപ്പബ്ലിക് ദിനത്തില്‍ മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഫോടനം നടത്താനായി ദാവൂദ് ഇബ്രാഹിം സ്ഫോടക വസ്തുക്കൾ അയച്ച കേസുമായി ബന്ധപ്പെട്ട് അബ്ദുള്‍ മജീദ് കുട്ടിക്കെതിരെ കേസ് നിലവിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →