മുംബൈ: സായ്ബാബ ക്ഷേത്രത്തിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണ്ഡിവാലി ഭണ്ഡാര്‍ പഖാജി റോഡിലുള്ള ക്ഷേത്രത്തിൽ 27-12-2020 ഞായറാഴ്ച പുലര്‍ച്ചയോടെയാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ട്.
അഗ്നിശമന സേന ഉടനെ സ്ഥലത്തെത്തി 4.40തോടെ തീ നിയന്ത്രണവിധേയമാക്കി. അപകടത്തിൽ പൊള്ളലേറ്റ മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേര്‍ അപ്പോഴേക്കും മരിച്ചിരുന്നു. മൂന്നാമത്തെയാളുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് സിയോണ്‍ ആശുപത്രിയിലേക്ക് മാറ്റി.
ചാര്‍കോപ് പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ അപകടമരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.

