മുംബൈയില്‍ 30കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപണം

മുംബൈ: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് മുംബൈയില്‍ 30കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. സൈജദ് ഖാന്‍ എന്നയാളെയാണ് തല്ലിക്കൊന്നത്. സാന്താക്രൂസ് മേഖലയിലാണ് സംഭവം. അക്രമികളിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 2020 ഡിസംബര്‍ 25നാണ് സംഭവം.

കൊലപാതകത്തിന് ശേഷം മൃതദേഹം ഓട്ടോയില്‍ ഉപേക്ഷിക്കുകയായിരുന്നു.
26-ന് മരിച്ചയാളുടെ സഹോദരന്‍ നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →