ന്യൂഡല്‍ഹി: സിബിഎസ്സി പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ ബോര്‍ഡ് പരീക്ഷയുടെ തീയതി വ്യാഴാഴ്ച (ഡിസംബര്‍ 31) വൈകിട്ട് 6ന് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോവിഡ് മഹാമാരി കാരണം എല്ലാ വര്‍ഷത്തെയും പോലെ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷ ഫെബ്രുവരിയില്‍ നടത്തില്ലെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. എഴുത്ത് പരീക്ഷ ആയിരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നു. അതേസമയം കേരളത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ നടത്തും.
സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ തീയതി 31ന് പ്രഖ്യാപിക്കും
