റിപ്പബ്ലിക്ക് ദിന പരേഡിനെത്തിയ സൈനീകരില്‍ 150 പേര്‍ക്ക് കോവിഡ്

ദില്ലി: റിപ്പബ്ലിക്ക് ദിന പരേഡിനായി എത്തിയ സൈനീകരില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 150 ആയി. കോവിഡ് സ്ഥരീകരിച്ചവരില്‍ പലര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.രോഗം സ്ഥിരീകരിച്ചവരില്‍ മലയാളി സൈനീകരുമുണ്ട്. കോവിഡ് ബാധിച്ചവരെയെല്ലാം വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സമ്പര്‍ക്ക പട്ടികയിലുളള കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കുമോയെന്നുളള ആശങ്ക നിലനില്‍ക്കുന്നുണ്ട്. ആര്‍മിഡേ പരേഡിന് ഇനി രണ്ടാഴ്ചമാത്രമാണ് ബാക്കിയുളളത്. റിപ്പബ്ലിക്ക് ദിന പരേഡ്, ബീറ്റിംഗ് റീട്രീറ്റ് എന്നിവയ്ക്കും ഇതേ സംഘം തന്നെയാണ് പങ്കെടുക്കേണ്ട്.

വിവിധ വിംഗുകളിലുളള സൈനീകര്‍ കഴിഞ്ഞ ഒന്നര മാസമായി ദല്‍ഹിയില്‍ പരിശീലനത്തിലുണ്ട്. ഇതിനിടയിലാണ് നിരവധി പേര്‍ക്ക് കോവിഡ് കണ്ടെത്തിയത്. രോഗലക്ഷണമില്ലാതിരുന്ന പലര്‍ക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്യാമ്പില്‍ കൂടുതല്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →