റോഡിന്‌ കുറുകെ ചാടിയ മ്ലാവ്‌ കാറിടിച്ചു ചത്തു

കോതമംഗലം: റോഡിന്‌ കുറുകെ ചാടിയ മ്ലാവ്‌ കാറിടിച്ച്‌ ചത്തു. എറണാകുളം കോതമംഗലത്താണ്‌ സംഭവം.25/12/2020 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്‌ തുണ്ടത്തു വച്ചാണ്‌ അപകടം ഉണ്ടായത്‌. ഇടിയുടെ ആഘാതത്തില്‍ കാറിലുണ്ടായിരുന്ന ആളുടെ മുഖത്തും കയ്‌ക്കും പരിക്കേറ്റു. കൂവപ്പടി സ്വദേശി സജിത്തിനാണ്‌ പരിക്കേറ്റത്‌.

അപകടത്തില്‍ കാര്‍ ഭാഗീകമായി തകര്‍ന്നു. കാറിടിച്ചതിനെ തുടര്‍ന്ന്‌ റോഡില്‍ വീണുകിടന്ന മ്ലാവ്‌ ഫോറസ്‌റ്റുകാര്‍ ചികിത്സക്കായി കൊണ്ടുപോകും വഴിയാണ്‌ചത്തത്‌. കാടിനോടടുത്തളള റോഡില്‍ അപകടങ്ങള്‍ പതിവാണ്‌. കഴിഞ്ഞ ഒരുമാസത്തിനിടെ ഇത്തരം അഞ്ച്‌ അപകടങ്ങളാണ്‌ ഉണ്ടായത്‌. വനം വകുപ്പധികൃതര്‍ യുവാവിനെ ആശുപത്രിയിലെത്താന്‍ സഹായിച്ചില്ലെന്നും കേസെടുക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കള്‍ ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →