സംസ്ഥാന പാര്‍ട്ടി പദവി തുലാസില്‍: അരുണാചലില്‍ നിതീഷ്‌കുമാറിന്റെ ആറ് ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ആറ് ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ നിതീഷ്‌കുമാറിന്റെ ജെഡിയുവിന് 60 അംഗ നിയമസഭയില്‍ ഒറ്റ എംഎല്‍എ മാത്രമാണുള്ളത്. ഏഴ് സീറ്റുകള്‍ നേടിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ജെ ഡി യുവിന് അരുണാചല്‍ പ്രദേശില്‍ സംസ്ഥാന പാര്‍ട്ടിയായി അംഗീകാരം ലഭിച്ചത്.

ജെഡിയു എം.എല്‍.എമാരായ ഹായെംഗ് മംഗ്ഫി, ജിക്കേ താക്കോ, ഡോങ്‌റു സിയോങ്ജു, താലേം തബോ, കാംഗോംഗ് താക്കു, ദോര്‍ജീ വാമ്ങ്ഡി ഖര്‍മ എന്നിവരാണ് പാര്‍ട്ടി വിട്ടത്. അതേസമയം, ജെഡിയുവിന്റെ ആറ് എംഎല്‍മാരും പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിന്റെ ഒരംഗവും ബിജെപിയില്‍ ചേര്‍ന്നതോടെ സഭയില്‍ ബിജെപിയുടെ അംഗബലം 48 ആയി ഉയര്‍ന്നു. ജെഡിയു സംസ്ഥാന മേധാവിയോട് ആലോചിക്കാതെ നിയമസഭാ പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുത്തതിന് ഇവരില്‍ മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തിരുന്നു.അരുണാചലില്‍ ജെ.ഡി.യു പ്രതിപക്ഷത്താണെങ്കിലും ബി ജെ പിയെ പുറത്ത് നിന്ന് പിന്തുണച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →