ഭാര്യയെ വിധവയാക്കും , ഇടതു മുന്നണിക്ക് പിന്തുണ നല്‍കിയ മുക്കം നഗരസഭയിലെ മുസ്‌ലിം ലീഗ് വിമതന് വധഭീഷണിയെന്ന് പരാതി

കോഴിക്കോട്: ഇടതു മുന്നണിക്ക് പിന്തുണ നല്‍കിയ മുക്കം നഗരസഭയിലെ മുസ്‌ലിം ലീഗ് വിമതന്‍ മുഹമ്മദ് അബ്ദുല്‍ മജീദിന് നേരെ വധഭീഷണിയു ണ്ടായതായി പരാതി. വാട്‌സ് ആപ്പിലാണ് ഭീഷണി സന്ദേശം വന്നത്. ഭാര്യയെ വിധവയാക്കും എന്നാണ് ഭീഷണി. 23/12/20 ബുധനാഴ്ച ഇടത് മുന്നണിക്ക് മജീദ് പിന്തുണ പ്രഖ്യാപിച്ചതോടെ മുക്കം നഗരസഭയിൽ ഇടത് മുന്നണിക്ക് ഭരിക്കാനുള്ള അംഗ സംഖ്യ തികഞ്ഞിരുന്നു.

എല്‍ഡിഎഫും യുഡിഎഫും 15 സീറ്റ് വീതം നേടിയതോടെയാണ് മജീദിന്റെ തീരുമാനം നിര്‍ണായകമായത്. താൻ മുന്നോട്ട് വെച്ച വികസന ആവശ്യങ്ങള്‍ അംഗീകരിച്ചതിനാലാണ് എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നതെന്നും ലീഗുകാരനായി തുടരുമെന്നും അബ്ദുല്‍ മജീദ് പറഞ്ഞിരുന്നു. യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യം കൊണ്ട് ശ്രദ്ധേയമായ നഗരസഭയാണ് മുക്കം നഗരസഭ. ആകെ ഉള്ള 33 സീറ്റില്‍ 15 സീറ്റുകള്‍ വീതമാണ് ഇടത് വലത് മുന്നണികള്‍ സ്വന്തമാക്കിയത്. രണ്ട് സീറ്റ് ബിജെപിയും സ്വന്തമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →