ദില്ലി: കര്‍ഷക പ്രക്ഷോഭം ഇന്ന്(24/12/2020) 24ാം ദിവസത്തിലേക്ക് കടന്നു. നിയമങ്ങള്‍ പിന്‍വലിച്ച് സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. പാര്‍ലമെന്റ് പരിസരത്ത് നിന്നും മാര്‍ച്ച് നടത്തിയാവും കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിഭവനില്‍ എത്തുക.
കര്‍ഷക സസംഘടനകള്‍ ആവശ്യപ്പെട്ടാല്‍ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്രം ഞായറാഴ്‌ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ തുറന്ന മനസോടെയെങ്കില്‍ മാത്രം സര്‍ക്കാരുമായി ചര്‍ച്ചയെന്ന് ഇന്നലെ കര്‍ഷക ,സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ വ്യക്തമായ നിലപാടറിയക്കാതെ തെറ്റിധാരണ പരത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇന്നലെ കര്‍ഷക ,സംഘടനകള്‍ ആരോപിച്ചു. നാളെമുതല്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് കര്‍ഷകരുടെ തീരുമാനം .

