ലീഗ് വിമതൻ പിൻതുണച്ചു , മുക്കം നഗരസഭ എൽ ഡി എഫ് ഭരിക്കും

കോഴിക്കോട്: ഒരാഴ്ച നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ മുക്കം മുനിസിപ്പിലാറ്റി എല്‍.ഡി.എഫ് ഭരിക്കും. മുസ്‌ലിം ലീഗ് വിമതനായ മുഹമ്മദ് അബ്ദുള്‍ മജീദ് ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത മുനിസിപ്പാലിറ്റി ഭരണം ഇടതിന് ലഭിച്ചത്.

മജീദിന്റെ ആവശ്യങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കാമെന്ന് ഇടതുമുന്നണി ഉറപ്പുകൊടുത്തതോടെയാണ് പിന്തുണ പ്രഖ്യാപിച്ചത്. ആവശ്യങ്ങള്‍ പാലിക്കാതെ വന്നാല്‍ പിന്തുണ പിന്‍വലിക്കുമെന്നാണ് മജീദിന്റെ നിലപാട്.

യു.ഡി.എഫ്-വെല്‍ഫെയര്‍ പാര്‍ട്ടി കൂട്ടുകെട്ട് കൊണ്ട് ശ്രദ്ധേയമായ മുന്‍സിപ്പാലിറ്റിയാണ് മുക്കം.

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത 33 അംഗ നഗരസഭയില്‍ ഇടത്-വലതു മുന്നണികള്‍ക്ക് 15 സീറ്റുകള്‍ വീതവും ബി.ജെ.പിക്ക് രണ്ടു സീറ്റുമാണ് ഉള്ളത്. മജീദടക്കം നാലുപേരാണ് ലീഗ് വിമതരായി മുക്കത്ത് മത്സരിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →