ദുബായ്: ദൃശ്യമാധ്യമങ്ങളിലൂടെ കണ്ട് മോഹിച്ച ദുബായ് കാണാനായി
യൂറോപ്പിൽ നിന്നും ആരോടും പറയാതെ ഇറങ്ങി പുറപ്പെട്ട് പത്തൊമ്പതുകാരി.
ദുബായ് വളരെ ശാന്തവും സുരക്ഷിതവും അതിമനോഹരവുമാണെന്ന് വിലയിരുത്തിയ പെൺകുട്ടി വീട്ടുകാരറിയാതെ യൂറോപ്പില്‍ നിന്നും ദുബായിലേക്ക് പറക്കുകയായിരുന്നു.
സംശയം തോന്നിയ പോലീസ് വിവരങ്ങൾ അന്വേഷിച്ച് ഒടുവിൽ പെൺകുട്ടിയെ
സുരക്ഷിതമായി യൂറോപ്പിലെത്തിച്ചു. അതേസയം നടന്നതറിയാതെ കാണാതായ പെണ്‍കുട്ടിയെ വീട്ടുകാര്‍ അന്വേഷിക്കുകയായിരുന്നു.
പെൺകുട്ടി ദുബായിൽ താമസിക്കാനായി മുറിയെടുക്കുമ്പോള്‍ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് പിടിക്കപ്പെട്ടത്. കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍, കുട്ടിയുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ കോണ്‍സുലേറ്റിനു കൈമാറി. തുടർന്ന് കുടുംബത്തെ വിവരം അറിയിച്ചു. ഒടുവിൽ മാതൃസഹോദരിയെ ദുബൈയില്‍ എത്തിക്കുകയും ചെയ്തു. സൗജന്യ താമസസൗകര്യമൊരുക്കി നൽകിയതിനാൽ ആഗ്രഹിച്ചത് പോലെ ദുബായ് ചുറ്റിനടന്ന് കണ്ടതിന് ശേഷമാണ് ഇരുവരും മടങ്ങിയത്.

