ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ കാളാത്ത് ഭാഗത്തെ വീട്ടില്‍ നിന്നും 20 പവന്‍ സര്‍ണ്ണം മോഷ്ടിച്ച് കടന്നുകളഞ്ഞ രണ്ടുപേര്‍ പോലീസ് പിടിയിലായി. ആലപ്പുഴ കൊറ്റംകുളങ്ങര തിരുനെല്ലിയല്‍ നിജീഷ്(31), പൂജപ്പറമ്പില്‍ എസ് വേണു(46)എന്നിവരാണ് അറസ്റ്റിലായത്.
പുന്നമടയിലെ റിസോര്‍ട്ടില്‍ ഷെഫായി ജോലിയെയ്‌തിരുന്ന തമിഴ്‌നാട് സ്വദേശി കുമാര്‍ വാടകയ്‌ക്ക് താമസിച്ചിരുന്ന കാളാത്ത് തൊപ്പുവെളിയിലെ വീട്ടില്‍ നിന്നായിരുന്നു മോഷണം. 2020 ഏപ്രില്‍ 30നാണ് സംഭവം നടക്കുന്നത്. കുമാറും കുടുംബവും ചെന്നെയില്‍ ക്വാറന്‍റൈനിലായിരുന്നതിനാല്‍ നാട്ടില്‍നിന്ന് തിരിച്ചുവരാന്‍ പറ്റിയിരുന്നില്ല കുമാറിന്റെ ഭാര്യാ സഹോദന് അറ്റാക്ക് ഉണ്ടായതിനെ തുടര്‍ന്ന് പെട്ടന്ന് അവര്‍ നാട്ടിലേക്ക് പോകുകയായിരുന്നു. നാട്ടിലെത്തി ക്വാറന്‍റൈനിലായിരുന്നതിനാല്‍ തിരികെയെത്താന്‍ കഴിഞ്ഞിരുന്നില്ല. വാടക വീടിന്റെ ഉടമ ചക്ക നോക്കാനായി പറമ്പിലേക്ക് വന്നപ്പോഴാണ് വീടിന്റെ മുന്‍വാതില്‍ പൊളിച്ചിട്ടിരിക്കുന്ന നിലയില്‍ കാണുന്നത്. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ മുറിക്കത്താകെ കറിമസാല പൗഡര്‍ വിതറിയരിക്കുന്നതായി കാണപ്പെട്ടു.
ബാത്ത് റൂമിന്റെ ജനാല ചില്ലുകള്‍ ഊരിമാറ്റിയാണ് മോഷ്ടാക്കള്‍ അകത്തുകടന്നത് .ഫിംഗര്‍ പ്രിന്‍റെ ബ്യൂറോയും ഡോഗ ്‌സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയരുന്നു. ഇവിടെ നിന്ന് അവ്യക്തമായ നിലയിലുളള മൂന്ന ഫിംഗര്‍ പ്രിന്റുകള്‍ മാത്രമണ് ലഭിച്ചിരുന്നത്. കോവിഡ് രൂക്ഷമായ സാഹചര്യമായിരുന്നതിനാല്‍ കൂടുതല്‍ അന്വേഷണം നടന്നില്ല. എന്നാല്‍ അടുത്തിട ജില്ലയില്‍ അന്വേഷണ മികവ് കാട്ടിയ ഏതാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാ പോലീസ് മേധാവി നിയോഗിച്ച പുതിയ അന്വേഷണ സംഘമാണ് മോഷ്ടാക്കളിലേക്കെത്തിയത്.
സംഭവ സമയങ്ങളില്‍ പ്രദേശത്തുണ്ടായിരുന്നവരുടെ ജീവിത നിലവാരത്തിലുണ്ടായ വ്യത്യാസമാണ് പോലീസ് അന്വേഷിച്ചത്. അന്വേഷണത്തില്‍ ഈ സ്ഥലത്തുളള ഒരാള്‍ രണ്ട് ലക്ഷം രൂപ വിലയുളള തത്തയെ വാങ്ങിയതും ചിലര്‍ അമിതമായി മദ്യപിക്കുന്നതും ശ്രദ്ധയില്‍ പെട്ടു. സ്ഥലത്തും പരിസരത്തും ഉളള അറുപതോളം പേരുടെ ഒരു വര്‍ഷത്തെ ഫോണ്‍വിളികളും സംഭവ ദിവസങ്ങളില്‍ പ്രദേശത്തെ ടവറുകളിലെ ഫോണ്‍ വിളികളും ശേഖരിച്ച് അന്വേഷണങ്ങള്‍ നടത്തി. അന്വേഷണത്തിന് മുമ്പ് ഇവിടെ ആട്, കോഴി, ഗ്യാസ് സിലണ്ടര്‍ തുടങ്ങിയവ മോഷ്ടിച്ചിട്ടുളള ആളും ഇപ്പോള്‍ പുന്നപ്രയില്‍ താമസക്കാരനുമായ ഒരാള്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചു.
ഇദ്ദേഹം പുന്നപ്രയില്‍ ആദ്യം താമസിച്ച വീട്ടില്‍ നിന്നും മാറിയതായും വീട്ടില്‍ പുതിയതായി ധാരാളം ഗൃഹോപകരണങ്ങള്‍ വാങ്ങിയതായും പണം പലിശക്ക് കൊടുക്കുന്നതായും മദ്യപിക്കുന്നതിനും മറ്റും ഓട്ടോയില്‍ സഞ്ചരിക്കുന്നതായും അമിതമായി പണം മുടക്കുന്നതായും ശദ്ധയില്‍ പെട്ടു. നിജീഷ് ജുവല്‍ ബോക്സിന്റെ പണിക്കാരനാണ്. രണ്ടാം പ്രതി വേണുവിനൊപ്പമാണ് ബോക്‌സിന്‍റെ ജോലി ചെയ്‌തിരുന്നത്. വേണുവിന്റെ പരിചയത്തിയുളള ആലപ്പുഴയിലേയും ആലുവയിലേയും ജുവലറികളിലാണ് സ്വര്‍ണ്ണം വിറ്റത്. പ്രതികളെ കോടതിയി്‌ല്‍ ഹാജരാക്കും.