മലപ്പുറം: കുറ്റിപ്പുറത്ത് തെരുവുനായ ആക്രമണത്തില്‍ പരുക്കേറ്റ വൃദ്ധന്‍ മരിച്ചു. കുറ്റിപ്പുറം എടച്ചലം തെക്കേക്കളത്തില്‍ ശങ്കരന്‍ ആണ് മരിച്ചത്. 65 വയസായിരുന്നു. ചൊവ്വാഴ്ച (22/12/2020) രാത്രിയാണ് തെരുവുനായ ആക്രമണത്തില്‍ ഇദ്ദേഹത്തിന് പരുക്കേറ്റത്. ഭാരത പുഴയുടെ തീരത്ത് വച്ചാണ് പരുക്കേറ്റ നിലയില്‍ ശങ്കരനെ കണ്ടെത്തിയത്. തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകവേ മരണപ്പെടുകയായിരുന്നു.
കുറ്റിപ്പുറത്ത് തെരുവുനായ ആക്രമണത്തില്‍ പരുക്കേറ്റ വൃദ്ധന്‍ മരിച്ചു
