ബൈക്ക് കത്തിച്ച സംഭവത്തില്‍ പ്രതിഷേധിച്ചു

പേരാമ്പ്ര: എഐവൈഎഫ് പേരാമ്പ്ര മണ്ഡലം ജോയിന്റ് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ ജിജോയ് ആവളയുടെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിച്ച സംഭവത്തില്‍ സംഘടനയുടെ പേരാമ്പ്ര മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തില്‍ സമാധാനം തകര്‍ക്കുന്നവര്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ‌ചെയ്യണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. എഐവൈഎഫ് നേതാക്കളായ ധനേഷ് കാരയാട്,ബിനോയ് എ.ബി, അഖില്‍ കേളോത്ത് ജയകൃഷ്ണന്‍ തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു,

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →