യമുനാ നദീതട സംരക്ഷണത്തിന് 16 അംഗ സമിതിയെ നിയോഗി ക്കണമെന്ന് ദില്ലി വികസന അതോറിറ്റി

ന്യൂഡൽഹി: യമുനയുടെ തീരത്തെ വെള്ളപ്പൊക്ക പ്രദേശങ്ങളുടെ സംരക്ഷണം, പുന:സ്ഥാപനം എന്നിവയ്ക്കായി 16 അംഗ സമിതി രൂപീകരിക്കാൻ ദില്ലി വികസന അതോറിറ്റി നിർദ്ദേശിച്ചു.

രാജ്യത്തെ 351 മലിനമായ നദീതീരങ്ങൾക്ക് മാതൃകയാകുമെന്ന പ്രതീക്ഷയിൽ ദില്ലിയിലെ യമുനയുടെ പുനരുജ്ജീവനത്തിനായി ഒരു പ്രത്യേക സംവിധാനം ഒരുക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ കഴിഞ്ഞ വർഷം നിർദേശം നൽകിയിരുന്നു.

‘റിവർ യമുന മാനേജ്‌മെന്റ് കമ്മിറ്റി’ എന്ന സമിതിയുടെ അധ്യക്ഷൻ ഗവർണറായിരിക്കും. പ്രിൻസിപ്പൽ കമ്മീഷണർ (ഹോർട്ടികൾച്ചർ ആന്റ് ലാൻഡ്‌സ്‌കേപ്പ്) ഡി.ഡി.എ അതിന്റെ അംഗ സെക്രട്ടറിയാകും.

അംഗങ്ങളിൽ ദില്ലി ചീഫ് സെക്രട്ടറി, ഡി‌ഡി‌എ വൈസ് ചെയർമാൻ, ദില്ലി പോലീസ് കമ്മീഷണർമാർ, മുനിസിപ്പൽ കോർപ്പറേഷനുകൾ, ദില്ലി ജൽ ബോർഡ് സി‌ഇ‌ഒ, പരിസ്ഥിതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ഉൾപ്പെടും.

വികസനത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങളിൽ നിന്ന് നദീതട പരിസ്ഥിതി വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള നയങ്ങളും മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും സമിതി രൂപീകരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →