സുന്ദരിമാർക്കൊപ്പം നേപ്പാളിലെ ഹോട്ടലിൽ സുഖജീവിതം,പൊലീസ് പിടികൂടിയ മൂന്ന് ജഡ്ജിമാരെ പിരിച്ചുവിട്ടു

പാട്‌ന: നേപ്പാളിലെ ഹോട്ടൽ റെയ്ഡില്‍ സുന്ദരിമാരുടെ കൂടെ പൊലീസ് പിടികൂടിയ മൂന്ന് ജഡ്ജിമാരെ ബീഹാര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു.

സുന്ദരിമാർക്കൊപ്പം നേപ്പാളിലെ ഹോട്ടലില്‍ ഉല്ലാസജീവിതം നയിക്കവേയാണ് ഹരി നിവാസ് ഗുപ്ത, ജിതേന്ദ്രനാഥ് സിംഗ്, കൊമാല്‍ റാം എന്നിവരെ നേപ്പാൾ പോലീസ് പിടികൂടിയത്. 2014-ൽ ആയിരുന്നു സംഭവം.

പിരിച്ചു വിട്ടവരിൽ സമസ്പൂരിലെ കുടുംബ കോടതി പ്രിന്‍സിപ്പല്‍ ജഡ്ജിയായിരുന്നു ഗുപ്ത. ജില്ലാ അഡീഷണല്‍ ജഡ്ജായിരുന്നു ജിതേന്ദ്ര സിംഗ്. അഡീഷണല്‍ ജഡ്ജും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടും ആയിരുന്നു റാം.

പാട്‌ന ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം പൊതുഭരണവകുപ്പാണ് പ്രിന്‍സിപ്പല്‍ ജഡ്ജിയേയും മറ്റ് രണ്ട് പേരെയും 22-12-2020 ചൊവ്വാഴ്ച പിരിച്ചുവിട്ടത്.

റെയ്ഡ് വിവരം നേപ്പാൾ പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു. പിന്നീട് പോലീസ് മൂന്നു ജഡ്ജിമാരെയും വിട്ടയച്ചിരുന്നു.എന്നാൽ വാർത്ത ശ്രദ്ധയില്‍പ്പെട്ട പാട്‌ന ഹൈക്കോടതി അന്വേഷണം നടത്തി. മൂന്ന് പേരും കുറ്റക്കാരെന്ന് കണ്ടെത്തി പിരിച്ചുവിടാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു

മുന്‍കാല പ്രാബല്യത്തോടെയാണ് പിരിച്ചു വിടൽ. വിരമിച്ച ശേഷമുള്ള ഒരു ആനുകൂല്യങ്ങളും നല്‍കരുതെന്നാണ് പാട്ന കോടതി നിർദ്ദേശം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →