തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തർക്ക ഭൂമിയിൽ കോടതി ഉത്തരവ് നടപ്പാക്കുന്നതിനിടെ ഗൃഹനാഥന്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. വെണ്‍പകല്‍ സ്വദേശി രാജനാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. തടയാന്‍ ശ്രമിച്ച ഭാര്യ അമ്പിളിക്കും പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ രാജനേയും ഭാര്യയേയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അയല്‍വാസിയായ വസന്തയുമായി രാജൻ ഭൂമി തര്‍ക്കത്തിലായിരുന്നു .ഇതു സംബന്ധിച്ച് നെയ്യാറ്റിന്‍കര കോടതിയില്‍ കേസും നിലനിന്നിരുന്നു.
ഈ ഭൂമിയില്‍ അടുത്തിടെ രാജന്‍ വച്ചുകെട്ടിയ താത്ക്കാലിക ഷെഡ് പൊളിച്ചു മാറ്റാന്‍ കോടതി ഉത്തരവിട്ടു. തര്‍ക്കഭൂമിയില്‍ കെട്ടിയ താൽക്കാലിക ഷെഡിൽ താമസിക്കുകയായിരുന്നു ദമ്പതികള്‍. കോടതി ഉത്തരവ് പാലിക്കാനായി
കോടതിയില്‍ നിന്നും ഉദ്യോഗസ്ഥരും പൊലീസും എത്തിയപ്പോഴായിരുന്നു ആത്മഹത്യ ശ്രമം .