തിരുവനന്തപുരം: നഗരസഭയുടെ പുതിയ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞാചടങ്ങുകള്‍ ആദ്യവസാനം യാതൊരുവിധ കോവിഡ് പ്രോട്ടോകോളുകളും പാലിക്കാതെയായിരുന്നു.
രാഷ്ട്രീയഭേതമെന്യേഎത്തിയിരുന്ന മുഴുന്‍ നേതാക്കളും അണികളും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. കൗണ്‍സിലര്‍മാരടക്കം പലരും മാസ്‌ക്ക് ധരിക്കാന്‍ പോലും കൂട്ടാക്കിയരുന്നില്ല. എല്ലാവരും മാസ്‌ക്കുകള്‍ ധരിക്കണമെന്ന ചടങ്ങിനിടെ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും പ്രവര്‍ത്തകര്‍ അവഗണിക്കുകയായിരുന്നു.
11.30നാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ തീരുമാനിച്ചിരുന്നതെങ്കിലും 10.30ന് തന്നെ നഗരസഭ അങ്കണത്തില്‍ തയ്യാറാക്കിയരുന്ന പന്തലില്‍ ആളുകള്‍ തിങ്ങി നിറഞ്ഞിരുന്നു. സാമൂഹിക അകലം പാലിക്കപ്പെട്ടില്ല. ഹാളിലേക്ക കടന്നപ്പോള്‍ നല്‍കിയ സാനിറ്റൈസര്‍ മാത്രമായിരുന്നു കോവിഡ് പ്രതിരോധം. തെര്‍മ്മല്‍ സ്‌കാനര്‍ പരിശോധനയും ഉണ്ടായിരുന്നില്ല.
ഹാളില്‍ കൗണ്‍സിലര്‍ മാര്‍ക്കൊപ്പം ബന്ധുവോ രാഷ്ട്രീയ പാര്‍ട്ടിയുടെ ആളോ ആയി ഒരാളെമാത്രമേ പ്രവേശിപ്പിക്കൂവൂയെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. ഓരോ സ്ഥാനാര്‍ത്ഥിയും സത്യപ്രതിജ്ഞക്കായി നീങ്ങുമ്പോള്‍ മുദ്രാവാക്യം വിളികള്‍ക്കായി ബിജെപി, എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ വലിയ നിരതന്നെ കൗണ്‍സില്‍ ഹാളിലുണ്ടായിരുന്നു. ഇവിടെയൊന്നും യാതൊരു പ്രോട്ടോകോളും പാലിക്കപ്പെട്ടില്ല. മുദ്രാവാക്യം വിളികള്‍ക്ക് സതടസമുണ്ടാകാത്ത വിധം മാസ്‌ക്കുകള്‍ താടിയിലായിരുന്നു.
ആവേശപ്രകടനങ്ങളും സെല്‍ഫിയെടുക്കലുമായി അവസാനം വരെ തിക്കും തിരക്കുമായിരുന്നു. ചടങ്ങുകള്‍ക്കുശേഷം പുറത്തിറങ്ങിയിട്ടുപോലും ഫോട്ടോയ്ക്ക് പോസ് ചെയ്യലും കുശലാന്വേഷണങ്ങളുമായി ആള്‍ക്കൂട്ടത്തിനുളളിലായിരുന്നു കൌണ്‍സിലര്‍ മാരുള്‍പ്പടെയുളളവര്‍.