കൊച്ചി: കമ്പനി മുന്നേറ്റത്തിന്റെ പുതിയ ഘട്ടങ്ങളിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ധനകാര്യസേവന സ്ഥാപനമായ കെ.എല്‍.എം. ആക്സിവ ഫിന്‍വെസ്റ്റിന്റെ ബ്രാൻഡ് അംബാസിഡറായി ചലച്ചിത്രതാരം മഞ്ജു വാര്യരെ നിയമിച്ചു. ബ്രാന്‍ഡിങിലും പരസ്യങ്ങളിലും മഞ്ജുവാര്യരായിരിക്കും ഇനി കമ്പനിയുടെ മുഖം.
കമ്പനിയുടെ മുന്നേറ്റത്തിന്റെ ഭാഗമാണ് മഞ്ജു വാര്യരുടെ ബ്രാന്‍ഡ് അംബാസിഡറായുള്ള കടന്നുവരവെന്ന് ചെയര്മാന് ജെ. അലക്സാണ്ടര്‍ പറഞ്ഞു. തെക്കെ ഇന്ത്യയില്‍ മുഴുവന്‍ കെ.എല്‍.എം.ആക്സിവ ഫിന്‍വെസ്റ്റ് പ്രവര്‍ത്തനം വ്യാപിപ്പിക്കും. ശാഖകളുടെ എണ്ണം 1000 ആക്കി ഉയര്‍ത്തും. പബ്ലിക് എന്‍.സി.ഡി.വഴി സമാഹരിക്കുന്ന പണംമുഴുവന്‍ സ്വര്‍ണ വായ്പകള്‍ക്കായി വിനിയോഗിക്കും.

