ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടക്കം കടന്നാല്‍ ട്വിറ്റര്‍ വിടുമെന്ന് പ്രശാന്ത് കിഷോര്‍

ന്യൂഡല്‍ഹി: നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി യുടെ നേട്ടം രണ്ടക്കം കടന്നാല്‍ താന്‍ ട്വിറ്റര്‍ ഉപേക്ഷിക്കുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു. 2021ലെ തെരഞ്ഞെടുപ്പില്‍ നിയമ സഭയില്‍ 294 സീറ്റുകളില്‍ 200 എണ്ണം നേടാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര മന്തി അമിത്ഷാ പറഞ്ഞിരുന്നു.

പാര്‍ട്ടിയെ പിന്തുണക്കുന്ന ഒരു വിഭാഗം മാധ്യമങ്ങള്‍ പെരുപ്പിച്ചുകാണിക്കുന്ന നേട്ടത്തിന് വിപരീതമായി ബംഗാളില്‍ രണ്ടക്കം കടക്കാന്‍ ബിജെപി കഷ്ടപ്പെടേണ്ടിവരും. ഒരുപക്ഷെ ബിജെപിക്ക് അത് സാദ്ധ്യമായാല്‍ ഞാന്‍ ഇവിടം വിടും .പ്രശാന്ത് ട്വീറ്റ് ചെയ്തു. തന്‍റെ ഈ ട്വീറ്റ് ഓര്‍മ്മയില്‍ സൂക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →