നെല്ലിയാമ്പതി സീതാര്‍കുണ്ട് കൊക്കയില്‍ വീണ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

പാലക്കാട് : നെല്ലിയാമ്പതി സീതാര്‍കുണ്ട് കൊക്കയില്‍ വീണ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപിന്‍റെ മൃതദേഹം ആണ് കണ്ടെടുത്തത്.

അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്.
കൊക്കയിൽ വീണ് കാ​ണാ​താ​യ യു​വാ​ക്ക​ളി​ല്‍ ഒ​രാ​ളെ ര​ക്ഷ​പെ​ടു​ത്തിയിരുന്നു. കോ​ട്ടാ​യി സ്വ​ദേ​ശി ര​ഘു​ന​ന്ദ​ന​നെ​യാ​ണ് (22) ര​ക്ഷ​പെ​ടു​ത്തി​യ​ത്. കാ​ല്‍​വ​ഴു​തി വീ​ണ ഭാ​ഗ​ത്തു​നി​ന്നും 90 അ​ടി താ​ഴ്ച​യി​ല്‍ മ​ര​കൊ​മ്പില്‍ ഉ​ട​ക്കി​യ നി​ല​യി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. കാ​ലി​നും ത​ല​യ്ക്കും പ​രി​ക്കു​ണ്ട്.

21-12-2020 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5.30-നാ​യി​രു​ന്നു സം​ഭ​വം. ബം​ഗ​ളൂ​രു​വി​ല്‍ ഐ​ടി ക​മ്പനി ജീ​വ​ന​ക്കാ​രാ​യ സന്ദീപും രഘുനന്ദനും സു​ഹൃ​ത്തു​ക്ക​ളോ​ടൊ​ത്താണ് നെ​ല്ലി​യാ​മ്പതി​യി​ലെ​ത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →