കോട്ടയം: എൻസിപിയുടെ പൊതു പരിപാടിയിൽ ഉദ്ഘാടകനായി ഉമ്മൻചാണ്ടി. ഇടതുമുന്നണിൽ പാലാ സീറ്റിൽ അവകാശവാദം ശക്തമായിരിക്കെയാണ് എൻസിപിയുടെ പൊതുപരിപാടി കോട്ടയത്ത് ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തത്. എൻസിപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തോമസ് ചാണ്ടി അനുസ്മരണ യോഗത്തിലാണ് ഉമ്മൻചാണ്ടി പങ്കെടുത്തത്.
സീറ്റ് വിട്ടുകൊടുക്കേണ്ടതില്ലെന്ന എൻസിപി നിലപാടിന് പിന്നാലെ പാർട്ടി എൽഡിഎഫ് വിട്ടേക്കുമെന്ന സൂചനകൾ സജീവമായിരുന്നു.