ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെ ൽ അരങ്ങേറ്റം കുറിച്ച് തണ്ണീർമത്തൻ ദിനങ്ങൾ , ജനമൈത്രി എന്നീ ചിത്രങ്ങളിലൂടെ ജനശ്രദ്ധ നേടിയ ബിന്നി റിങ്കി ബെഞ്ചമിന്‍ വിവാഹിതയായി ,സിനിമാ മേഖലയിലുള്ള അനൂപ് ലാലാണ് വരൻ. കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ സുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ ഒരുക്കിയിരുന്നു.
ചിത്രത്തിലെ നായകനായ അന്റണി വര്‍ഗീസിന്റെ രണ്ടാമത്തെ നായിക സഖിയെന്ന കഥാപാത്രത്തെയാണ് ബിന്നി അങ്കമാലി ഡയറീസ് എന്ന ചിത്രത്തില്‍ അവതരിപ്പിച്ചത്.
പിന്നീട് ഷൈജു കുറിപ്പ് നായകനായി എത്തിയ ജനമൈത്രി എന്ന ചിത്രത്തില്‍ നായിക തുല്യമായ കഥാപാത്രവും റിങ്കി അവതരിപ്പിച്ചു. തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ ബിന്ദുമിസ് എന്ന ടീച്ചറുടെ വേഷത്തിലാണ് താരം എത്തിയത്.