ന്യൂയോര്‍ക്ക്: പോണ്‍ ശേഖരം നശിപ്പിച്ച മാതാപിതാക്കള്‍ക്കെതിരെ മകന്‍ കോടതിയില്‍ ഫയല്‍ ചെയ്‌ത കേസില്‍ 75,000ഡോളര്‍,ഏകദേശം 55ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിയായി. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. 42 വയസുകാരനായ ഡേവിഡ് എന്നയാളാണ് മാതാപിതാക്കള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്‌ത്ത്.
കഴിഞ്ഞ 2018 ല്‍ ഇദ്ദേഹത്തിന്റെ കൈവശം സൂക്ഷിച്ചിരുന്ന ഉദ്ദേശം 25000 ഡോളര്‍ വിലവരുന്ന 1605 പോണ്‍ ഡിവിഡികള്‍, വിഎച്ച്‌എസ് ടേപ്പുകള്‍ സെക്‌സ് ടോയികള്‍, മാഗസിനുകള്‍ എന്നിവയുള്‍പ്പെട്ട പോണ്‍ ഉപകരണങ്ങള്‍ നശിപ്പിച്ചുവെന്നാണ് കേസ്. തനിക്കുണ്ടായ നഷ്ടത്തിന് മൂന്നിരട്ടി തുക തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അയാള്‍ കോടതിയെ സമീപിച്ചത്. ഇത് കോടതി അംഗീകരിച്ചതായിട്ടാണ് ഇന്‍ഡിപെന്‍റന്‍ഡ് ഉള്‍പ്പടെയുളള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
പോണ്‍ശേഖരം മകനെ ബാലപീഡകനും ലൈംഗിക അടിമയും ആക്കുന്നതിനാലാണ് ഇത് ചെയ്‌തതെന്ന് ഡേവിഡിന്റെ പിതാവ് കോടതിയില്‍ വാദിച്ചു. എന്നാല്‍ നിയമപരമായി ഈ പോണ്‍ശേഖരം ഡേവിഡിന്റെ സ്വത്താണ് എന്നും ഇത് നശിപ്പിക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശമില്ലെന്നുമാണ് കോടതി കണ്ടെത്തിയത്.

