അടൂര്‍: വെറ്റില-ചുണ്ണാമ്പ്,പാക്ക് വില്‍പ്പനക്കാരിയായ വിഎസ് ആശ ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്ക് . പട്ടികജാതി സംവരണമായ 18-ാം വാര്‍ഡില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിട്ടാണ് ആശ മത്സരിച്ച് ജയിച്ചുവന്നത്. പാറേക്കാട് അനന്തരാമപുരം പഞ്ചായത്തിലെ ചന്തകളില്‍ വെറ്റില മുറുക്കുസാധനങ്ങളുടെ വില്‍പ്പന നടത്തിവന്നിരുന്ന ആശയെ ഈ വാര്‍ഡിലെ മുന്‍ പഞ്ചായത്തംഗമായിരുന്ന മോഹന്‍ നായരാണ് തെരഞ്ഞെടുപ്പ് രംഗത്തെത്തിച്ചത്. .
ഏഴംകുളം പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമാണ്. പഞ്ചാത്തിലെ 3,18 വാര്‍ഡുകളായിരുന്നു സംവരണം. മൂന്നാം വാര്‍ഡിയെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു.അതോടെ പ്രസിഡന്റ് സ്ഥാനം ആശയില്‍ ഉറപ്പാവുകയായിരുന്നു. .
ഭര്‍തൃമാതാവ് ശാരദയായിരുന്നു ചന്തയിലെ വ്യാപാരം മുമ്പ് നോക്കിയരുന്നത്. ശാരദക്ക് സുഖമില്ലാതായതോടെ കച്ചവടം ആശ ഏറ്റെടുക്കുകയായിരുന്നു. ചുണ്ണാമ്പ് വീട്ടില്‍ ഉണ്ടാക്കുകയും വെറ്റിലയും പാക്കും മൊത്തക്കച്ചവടക്കാരില്‍ നിനന് വാങ്ങുകയും ആയിരുന്നു പതിവ് രീതി.
ഭര്‍ത്താവ് പെയിന്റിംഗ് ജോലിക്കാരനായ പടിഞ്ഞാറ് വേലമ്പറമ്പില്‍ മണിക്കുട്ടന്‍ .മക്കള്‍ : അനൂപ് ,അമല്‍ . 18-ാം വാര്‍ഡിലെ കസ്‌തൂര്‍ബ(ബി) കുടുംബശ്രീ അയല്‍ക്കൂട്ടത്തിന്റെ സെക്രട്ടറിയാണ്. പ്രസിഡന്റ് സ്ഥാനമേറ്റെടുക്കുന്നതോടെ കച്ചവടം ഭര്‍ത്താവിനേയും മക്കളേയു ഏല്‍പ്പിുമെന്നാണ് ആശ പറയുന്നത്.

