റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് ഡിസംബര്‍ 24 ന്

December 19, 2020 - 12:54 pm

കാസര്‍കോട്: ഡിസംബര്‍ 24 ന് നടക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ അടുത്ത ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടിയില്‍ ആലപ്പുഴ, കാസര്‍കോട് ജില്ലകളിലെ പരാതികള്‍ പരിഗണിക്കും. പരാതികള്‍ spctalks.pol@kerala.gov.in എന്ന വിലാസത്തില്‍ ഡിസംബര്‍ 22 ന് മുമ്പ് ലഭിക്കണം. ഫോണ്‍ 9497900243.

അദാലത്തില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം. രണ്ട് പോലീസ് ജില്ലകളില്‍ നിന്നുള്ള പരാതികള്‍ വീതം എല്ലാ ആഴ്ചയും ഓണ്‍ലൈനായി പരിഗണിക്കും

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9509/Online-Adalat.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *