തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റ് വിതരണം 2021 ഏപ്രില്‍ വരെ തുടരാനും ക്ഷേമപെന്‍ഷനുകള്‍ അതതു മാസം വിതരണം ചെയ്യാനും 16-12-2020 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.
സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരാന്‍ വന്‍തുക വേണ്ടിവരുമെന്നാണു വിലയിരുത്തല്‍. 24 – 12-2020 ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ നൂറുദിന കര്‍മപദ്ധതികള്‍ വിശദമായി ചര്‍ച്ചചെയ്ത് പ്രഖ്യാപിക്കും. 23 വരെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാലാണ് പ്രഖ്യാപനം മാറ്റിയത്. യോഗത്തിൽ ചില ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും പരിഗണിക്കും.
സര്‍ക്കാരിന്റെ പദ്ധതികളെല്ലാം ജനങ്ങള്‍ അംഗീകരിച്ചതിന്റെ തെളിവാണ് ജനവിധിയെന്നാണ് മുഖ്യമന്ത്രി യോഗത്തിൽ വിലയിരുത്തിയത്.

