ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കത്തിക്കുത്തില്‍ ഒരാള്‍ക്ക്‌ കുത്തേറ്റു

മുക്കം: തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതോടെ ഫണ്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ കോഴഞ്ചേരി മോഹനന്‍ എന്നായാളിന്‌ കഴുത്തില്‍ കുത്തേറ്റ്‌ മുക്കം സര്‍ക്കാരാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

17.12.2020 വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ്‌ സംഭവം മുക്കം അങ്ങാടിയില്‍ പോസ്‌റ്റ്‌ ഓഫീസ്‌ റോഡില്‍ പണത്തിന്‍റെ കണക്കുകള്‍ പറയുന്നതിനിടെയാണ്‌ സംഘര്‍ഷം ഉണ്ടായത്‌. മുക്കം മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്‍റ് ‌ സുബനീഷ്‌ മണാശ്ശേരിയാണ്‌ തന്നെ കുത്തിയതെന്നും, തടഞ്ഞതുകൊണ്ട്‌ മാത്രമാണ്‌ രക്ഷപെട്ടതെന്നും മോഹനന്‍ പറയുന്നു. ഇദ്ദേഹം പാര്‍ട്ടിയുടെ തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി മുന്‍ വൈസ്‌ പ്രസിഡന്‍റാണ്. ‌ തെരഞ്ഞെടുപ്പില്‍ 13,14 വാര്‍ഡുകളുടെ ചുമതലയാണ്‌ ഉണ്ടായിരുന്നത്‌.

തനിക്ക്‌ തരാനുളള കാശ്‌ ചോദിച്ചതാണ്‌ ഏറ്റുമുട്ടലിനിടയാക്കിയതെന്നാണ്‌ സുബനീഷ്‌ പറയുന്നത്‌. വ്യക്തിപരമായ പണമിടപാടിനെ ചൊല്ലിയാണ്‌ ഇരുവരും ഏറ്റുമുട്ടിയതെന്നും സംഭവത്തിന്‌ പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ബിജെപി മണ്ഡലം പ്രസിഡന്‍റ് ‌ സി ടി ജയപ്രകാശ്‌ വ്യക്തമാക്കി. കത്തി പ്രയോഗിച്ചയാള്‍ സിപിഎം അനുഭാവിയാണെന്നും ഇദ്ദേഹം പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →