ഒഎന്‍വി സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിക്ക്

തിരുവനന്തപുരം: ഒഎന്‍വി സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിക്ക്. മൂന്നു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഡോ. ലീലാവതിയുടെ കൊച്ചിയിലെ വസതില്‍വച്ച്‌ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി അധ്യക്ഷന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

നേരത്തേ സുഗതകുമാരി, എം ടി വാസുദേവന്‍നായര്‍, അക്കിത്തം എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചിരുന്നത്. സി രാധാകൃഷ്ണന്‍, പ്രഭാ വര്‍മ, ഡോ. അനില്‍ വള്ളത്തോള്‍ എന്നിവരുള്‍പ്പെടുന്ന സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →