തിരുവനന്തപുരം: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിയായിരുന്ന ഫാത്തിമ ലത്തീഫിന് മരണത്തില്‍ സിബിഐ അന്വേഷണ സംഘം ഇന്ന്(18/12/2020) കൊല്ലത്ത് എത്തും. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്‍പതിന് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്റെ വീട്ടിലേക്ക് ഇതാദ്യമായാണ് സിബിഐ എത്തുന്നത്.
അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പട്ട് ഫാത്തിമയുടെ പിതാവ് സിബിഐ ഡയറക്ടര്‍ക്ക് കത്തയച്ചിരുന്നു. ഫാത്തിമയുടെ വീട്ടില്‍ നിന്നുളള തെളിവുകള്‍ ശേഖരിക്കാനും, ബന്ധുക്കളുടെ മൊഴിയെടുക്കാനുമാണ് ഉദ്യോഗസ്ഥര്‍ എത്തുന്നത്. കോവിഡ് പാശ്ചാത്തലത്തിലാണ് അന്വേഷണം നിര്‍ത്തിവച്ചിരുന്നതെന്നാണ് സിബിഐ അധികൃതരുടെ വിശദീകരണം

