തിരൂര്‍: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിൻ്റെ തലേദിവസം മരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് മികച്ച ജയം. തലക്കാട് ഗ്രാമ പഞ്ചായത്ത് 15-ാം വാര്‍ഡ് പാറശ്ശേരി വെസ്റ്റിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി ഇരഞ്ഞിക്കല്‍ സഹീറ ബാനുവാണ് 239 വോട്ടിന് വിജയിച്ചത്. സ്വതന്ത്രയായ സുലൈഖ ബീവിയായിരുന്ന എതിര് സ്ഥാനാര്‍ഥി.
ഡിസംബർ 10 ന് വൈകീട്ട് പാറശ്ശേരിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സഹീറ ബാനു 15/12/20 ചൊവ്വാഴ്ചയാണ് മരിച്ചത്.
സഹോദരൻ്റെ മകനുമൊത്ത് ബൈക്കില്‍ ബാങ്കില്‍ പോയി തിരിച്ചു വരുന്നതിനിടെ കാറിടിച്ചുണ്ടായ അപകടത്തില്‍ ഇവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തലക്കാട് സി.പി.എം ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു. സി.പി.എം നേതാവും മഹിളാ അസോസിയേഷന് ഭാരവാഹിയുമായിരുന്ന സഹീറ 2000 ലും 2010 ലും പഞ്ചായത്ത് മെമ്പറായിരുന്നു.

