മുന്നണികളുടെ ചങ്കിടിപ്പ്‌ കൂട്ടുന്ന വി ഫോര്‍ കൊച്ചി

കൊച്ചി: കൊച്ചിയുടെ പരമ്പരാഗത രാഷ്ട്രീയ സംസ്‌കാരത്തേയും പാര്‍ട്ടികളേയും പുറന്തളളി കൊച്ചി കോര്‍പ്പറേഷനില്‍ വി ഫോര്‍ കൊച്ചി 59 സീറ്റുകളില്‍ മത്സരിച്ചു. ആദ്യ തെരഞ്ഞെടു പ്പില്‍ തന്നെ കൊച്ചിയില്‍ അക്കൗണ്ട്‌ തുറക്കാമെന്ന ആത്മ വിശ്വാസവുമായിട്ടാണ്‌ വിഫോര്‍ കൊച്ചി മത്സരിച്ചത്‌. വെറും നാലുമാസം കൊണ്ട്‌ മറ്റു മൂന്നുമുന്നണികളേയും പിന്തളളി മികച്ച പ്രതികരണമാണ്‌ മിക്ക ഡിവിഷനുകളില്‍ നിന്നും ലഭിച്ചതെന്നും ശക്തമായ പോരാട്ടം കാഴ്‌ച വെക്കാന്‍ കഴിഞ്ഞുവെന്നും നേതൃത്വം വിലയിരുത്തുന്നു.

വിഫോര്‍ കൊച്ചിയുടെ മുന്നേ റ്റം തടയാന്‍ പല ഡിവിഷനുകളിലും കോണ്‍ഗ്രസും സിപിഎമ്മും വോട്ട്‌ മറിച്ചെന്നും സംഘടനാ നേതൃത്വം ആരോപിക്കുന്നുണ്ട്‌. ഒട്ടേറെ ഡിവിഷനുകളില്‍ വിഫോര്‍ കൊച്ചി പിടിക്കുന്ന വോട്ടുകള്‍ ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായകമാകും. എന്നാല്‍ വിഫോര്‍ കൊച്ചി ഒരു താത്‌ക്കാലിക പ്രതിഭാസം മാത്രാമെന്നാണ്‌ ഇടത്‌ വലത്‌ മുന്നണികളുടെ നിലപാട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →