കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌​ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കം ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ്​ ജയം സംസ്ഥാന സര്‍ക്കാറിനുള്ള അംഗീകാരമാണെന്ന്​ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌​ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കം ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാറി​ൻ്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചുവെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാറിനുള്ള അംഗീകാരമാണ്​ തെരഞ്ഞെടുപ്പ്​ ജയമെന്ന്​ സി.പി.എം പി.ബി അംഗം പ്രകാശ്​ കാരാട്ടും പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →