അമ്മ ഉപേക്ഷിച്ച്‌ തെരുവിലായ കുട്ടി നായയോടൊത്ത്‌ അന്തിയുറങ്ങുന്നു

മുസാഫര്‍ നഗര്‍: പിതാവ്‌ ജയിലിലായതോടെ അമ്മ ഉപേക്ഷിച്ച്‌ തെരുവിലായ അങ്കിത്‌ കഴിയുന്നത്‌ തെരുവില്‍ നായക്കൊപ്പം. ഒമ്പതോ പത്തോ വയസുളള ബാലനാണ്‌ അങ്കിത്‌. തെരുവില്‍ ബലൂണ്‍ വിറ്റാണ്‌ ഉപജീവനത്തിനുളള വഴി കണ്ടെത്തുന്നത്‌. പിതാവ്‌ ജയിലിലാണെന്നും മാതാവ്‌ ഉപേക്ഷിച്ചെന്നും മാത്രമാണ്‌ അങ്കിതിന്‌ ഓര്‍മ്മയുളളത്‌. മുസാഫിറിലെ തെരുവിലെ ചായക്കടയിലും സഹായിയായി ജോലിയെടുക്കുന്നുണ്ട്‌ . കിട്ടുന്ന പണത്തില്‍ വാങ്ങുന്ന ഭക്ഷണം സദാസമയവും ഒപ്പുമുളള ഡാനിയെന്ന നായക്കും നല്‍കും. ഉറക്കവും ഡാനിയുടെ ഒപ്പം തെരുവില്‍ തന്നെ.

കഴിഞ്ഞ ദിവസമാണ്‌ ഒരു മാദ്ധ്യമ പ്രവര്‍ത്തകന്‍ അങ്കിത്‌ നായക്കൊപ്പം തെരുവിലൂറങ്ങുന്ന ചിത്രം എടുത്തത്‌. നായക്കൊപ്പം പുതപ്പിനുളളില്‍ ചുരുണ്ടുകൂടി ഉറങ്ങുന്ന ഈ ചിത്രം സമൂഹ മാധ്യമ ങ്ങളില്‍ വൈറലായതോടെയാണ്‌ അങ്കിതിന്‍റെ കഥ പുറത്തറിയുന്നത്‌. ചിത്രം കണ്ട അധികാരികള്‍ കുട്ടിയെ കണ്ടെത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. നിലവില്‍ മുസാഫിര്‍ നഗര്‍ പോലീസിന്‍റെ സംരക്ഷണത്തിലാണ്‌ അങ്കിതും ഡാനിയും. നായ് ‌ അങ്കിതിന്‍റെ പരിസരത്തുനിന്നും മാറില്ലെന്ന്‌ അങ്കിത്‌ ജോലി ചെയ്യുന്ന കടയുടെ ഉടമ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →