കൊടിയത്തൂര്‍ : കൊടിയത്തൂര്‍ പ്രദേശത്ത ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായാലും നിര്‍ബ്ബന്ധിച്ച് കടയടപ്പിക്കുന്ന പോലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി വ്യാപാരി വ്യവസായ ഏകോപന സമിതി. കച്ചവടക്കാര്‍ എന്നും ക്രമസമാധാന പാലനത്തിന് പോലീസിനെ സഹായിക്കുന്നവരാണെന്നും, ഒരു മുന്നറിയിപ്പുമില്ലാതെ കടയടപ്പിക്കുന്നതുമൂലം തങ്ങളുടെ നിത്യ ചെലവുകള്‍ വഴിമുട്ടുന്നതായും വ്യാപാരികള്‍ പറഞ്ഞു.
ഹോട്ടലുകള്‍, കൂള്‍ബാര്‍, ഫ്രൂട്‌സ് കടകള്‍ എന്നിവയ്ക്ക വലിയ നഷ്ടമാണുണ്ടാവുന്നത്. വ്യാപാരികളെ മനസിലാക്കി പോലീസിന്റെ ഭാഗത്തുനിന്ന് വേണ്ട സഹായം ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു. എച്ചഎസ് ടി അബ്ദുര്‍ റഹമാന്‍, ഹനീഫ ദില്‍ബാദ്, അബ്ദുസമ്മദ് കണ്ണാട്ടില്‍, ഹസ്സന്‍ പുതുക്കുടി, ബര്‍ഷാദ് ആലിക്കുട്ടി എന്നിവര്‍ സംസാരിച്ചു. അമ്പലക്കണ്ടി മുഹമ്മദ് ശരീഫ് അദ്ധ്യക്ഷത വഹിച്ചു.