വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ബിഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം

മുംബൈ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ബിഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസിന്റെ കുറ്റപത്രം. കേസെടുത്ത് ഒന്നര വര്‍ഷത്തിന് ശേഷമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

അന്ധേരി മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് 678 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കോടതിയില്‍ ഹാജരായ ബിനോയിയെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. ബിനോയ് പീഡനം നടത്തിയതിന് തെളിവുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

അതേസമയം ഡിഎന്‍എ പരിശോധനാ ഫലം ലാബില്‍ നിന്നു ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ബിനോയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →