ന്യൂയോര്‍ക്ക്: കൊവിഡ് ഇനിയും രൂക്ഷമാവുമെന്ന് ബില്‍ ഗേറ്റസ്.ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്‍ അറിയിച്ച കണക്ക് പ്രകാരം രണ്ട് ലക്ഷം പേര്‍ കൂടി കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യതയാണുള്ളതെന്നും നാല് മുതല്‍ പത്ത് മാസങ്ങള്‍ നിര്‍ണായകമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. ലോകജനതയെ മുഴുവന്‍ സഹായിക്കേണ്ടത് അത്യാവശ്യമാണെന്ന് ബില്‍ ഗേറ്റ്‌സ് പറഞ്ഞു. ലോകത്തിലെ മുഴുവന്‍ മരണനിരക്ക് കുറയ്ക്കാനും നാം ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് വാക്‌സീന്‍ ഉപയോഗപ്രദമായാല്‍ അമേരിക്കയിലായിരിക്കും ആദ്യം നല്‍കുകയെന്ന ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് വാക്‌സീന്‍ വിതരണം ആരംഭിച്ചാല്‍ സ്വാര്‍ത്ഥ മനോഭാവമില്ലാതെ വിതരണം നടത്തണമെന്നും അദ്ദേഹം അറിയിച്ചു.
സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുകയും മാസ്‌ക്ക് വയ്ക്കുകയും ചെയ്താല്‍ ഇതില്‍ കുറച്ച് ശതമാനമെങ്കിലും കുറക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ ഇതുവരെ രണ്ട് ലക്ഷത്തിന് മുകളിലാണ് കോവിഡ് മരണങ്ങള്‍. 2015ല്‍ ഇത്തരമൊരു രോഗം ലോകത്തില്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്ന് ബില്‍ ഗേറ്റ്‌സ് താക്കീത് ചെയ്തിരുന്നു.